കാഞ്ഞിരംകുളം: സമാന്തര സർവിസ് നടത്തിയതിെൻറ പേരിൽ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്ത വാഹനത്തെ സംഘംചേർന്ന് മോചിപ്പിച്ചു. വെള്ളിയാഴ്ച പൂവാർ ഡിപ്പോക്ക് സമീപമാണ് സംഭവം. വിഴിഞ്ഞത്തുനിന്ന് യാത്രക്കാരുമായി പൂവാറിലേക്ക് വരികയായിരുന്ന മിനി ബസിനെ പരിശോധനക്കിടെ കരുംകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ ബസിൽ അയച്ചശേഷം പിടിച്ചെടുത്ത വാഹനം കെ.എസ്.ആർ.ടി.സി ഗാരേജിൽ പാർക്കുചെയ്യാൻ എത്തിച്ചപ്പോഴാണ് സംഘം ചേർന്നെത്തിയർ ബസ് മോചിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സമാന്തര സർവിസ് നടത്തുന്നവരാണ് വാഹനം മോചിപ്പിച്ചതിന് പിന്നിലെന്നും കണ്ടാലറിയാവുന്ന ഇരുപതോളം പേരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. സംഘം ചേർന്നെത്തിയവർ ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും ദേഹോപദ്രവം നടത്തുമെന്ന ഘട്ടം വരെയായതായി ദൃക്സാക്ഷികളും പറഞ്ഞു. പ്രതികൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ, അസഭ്യംപറയൽ തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിഴിഞ്ഞം പൂവാർ മേഖലയിൽ സമാന്തര സർവിസുകൾ യഥേഷ്ടം നടത്തുെന്നന്നും ഇതു കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ ബാധിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.