പൂന്തുറ: റോഡ് പണിക്ക് ഇറക്കിയ മെറ്റൽ കൗണ്‍സിലര്‍ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപണം, നാട്ടുകാര്‍ ലോറി തടഞ്ഞു. മുട്ടത്തറ പുല്‍ത്തോട്ടത്തിന് സമീപമാണ് സംഭവം. ചെറിയതുറ ഫിഷന്മാന് കോളനിയിലെ റോഡ് നവീകരണത്തിന് ബീമാപള്ളി ഈസ്റ്റ് വാര്‍ഡ് കൗണ്‍സിലർ സജീനയുടെ നേതൃത്വത്തില്‍ കോളനിക്ക് സമീപം മെറ്റൽ ഇറക്കിയിരുന്നു. എന്നാൽ, ശനിയാഴ്ച പുലര്‍ച്ചയോടെ ടിപ്പറിൽ ഇവ കയറ്റുന്നത് കണ്ട് നാട്ടുകാർ രംഗത്തെത്തി. കൗണ്‍സിലര്‍ പറഞ്ഞിട്ടാണ് മെറ്റൽ എടുത്തതെന്ന് ഡ്രൈവര്‍ നാട്ടുകാരോട് പറഞ്ഞു. ഇതോടെ വിവരം അറിയാൻ നാട്ടുകാർ കൗണ്‍സിലർ സജീനയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തെൻറ നിര്‍ദേശപ്രകാരമാണ് മെറ്റൽ എടുത്തതെന്ന് അറിയിച്ചു. ഇതോടെ നാട്ടുകാര്‍ കൗണ്‍സിലര്‍ സ്ഥലത്ത് എത്താതെ ലോറി വിടിെല്ലന്ന് നിലപാടെടുത്തു. മണിക്കൂറുകൾക്കുശേഷം സ്ഥലത്തെത്തിയ കൗണ്‍സിലർ മെറ്റൽ കൊണ്ടുപോകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ നാട്ടുകാര്‍ പ്രകോപിതരായി. നിലപാടിൽ ഉറച്ചുനിന്നതോടെ മെറ്റല്‍ തിരികെ ഇറക്കിയശേഷമാണ് നാട്ടുകാര്‍ ലോറി പോകാന്‍ അനുവദിച്ചത്. റോഡ് നിർമാണത്തിന് എം.എല്‍.എ ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി ചെയ്യാന്‍ കൗണ്‍സിലര്‍ തടസ്സം നില്ക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. കൗണ്‍സിലറുടെ ഈ നടപടിക്കെതിരെ സ്ഥലം എം.എല്‍.എക്കും മേയര്‍ക്കും പരാതി നല്‍കുമെന്ന് സെൻറ് സെബാസ്റ്റ്യന്‍സ് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.