തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മിത്രാനന്ദപുരം കുളത്തിെൻറ നവീകരണം പൂർത്തിയായി. ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുളം നാടിന് സമർപ്പിക്കും. ഏപ്രിൽ 18ന് സുപ്രീകോടതി നൽകിയ ഉത്തരവ് പ്രകാരമാണ് കുളം നവീകരണത്തിന് തുടക്കമിട്ടത്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾ റെക്കോഡ് വേഗത്തിൽ പൂർത്തീകരിക്കാനായി എന്നതും ശ്രദ്ധേയം. ഏപ്രിൽ 19ന് തന്നെ പണികൾ ആരംഭിച്ചു. നിർമിതി കേന്ദ്രയുടെ കീഴിൽ എഴുപതോളം ജോലിക്കാർ പകലുംരാത്രിയുമായി പണിയെടുത്താണ് നവീകരണം പൂർത്തിയാക്കിയത്. ഇതിനായി ഒന്നര കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചു. കാടുപിടിച്ച് കിടന്ന പടികളും കുളിപ്പുരയും നവീകരിച്ചു. സമർപ്പണത്തിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് പ്രത്യേക പൂജകൾ നടന്നു. കുളം തീർത്ഥമായി മാറുന്നത് ഈ ചടങ്ങുകളോടെയാണെന്നാണ് സങ്കൽപം. ഇതോടൊപ്പം പത്മതീർഥത്തിെൻറ നവീകരണവും നടക്കുകയാണ്. ആഗസ്റ്റ് ഒമ്പത് വരെ നവീകരണം പൂർത്തിയാക്കാൻ സമയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.