തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച കേസിൽ നാലുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. പരുത്തിക്കുഴി പുതുവൽ പുത്തൻവീട്ടിൽ സുജേഷ് (18), വള്ളക്കടവ് നെടുംമുടുബിൽ വീട്ടിൽ വിനീത് (20), അരുവിക്കര ഇരുമ്പയിൽ ആര്യാ ഭവനിൽ ആനന്ദ്കുമാർ (20) മുട്ടത്തറ ഗംഗാനഗറിൽ ടി. സി 43/467ൽ രാഹുൽ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് ഇവർ ഉൾപ്പെട്ട സംഘം വൈദ്യുതി വയറും കമ്പും ഉപയോഗിച്ച് തിരുവല്ലം, കരുമം, കാലടി, മരുതൂർക്കടവ്, ചിറപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകെളയും പുരുഷന്മാരെയും ഉപദ്രവിക്കുകയും വഴിയാത്രക്കാർക്ക് നേരേ അസഭ്യം പറയുകയും അശ്ലീലചുവയുള്ള ആംഗ്യങ്ങൾ കാണിക്കുകയുംചെയ്തതായി പൊലീസ് പറയുന്നു. െപാലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രത്യേക ഷാഡോ ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇവർ രാത്രികാലങ്ങളിൽ ഫോർട്ട്, മണക്കാട്, പരുത്തിക്കുഴി, കമലേശ്വരം ഭാഗങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തമ്പടിക്കുകയും മദ്യപാനവും അനാശാസ്യപ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നതായും പൊലീസ് പറയുന്നു. മൂന്ന് ഇരുചക്ര വാഹങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവരും ഉടൻ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.