തിരുവനന്തപുരം: ബി.ജെ.പി നഗരസഭയെ കൊള്ളയുടെ കേന്ദ്രമാക്കിയെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായ ബി.ജെ.പി കൗൺസിലർ സിമി ജ്യോതിഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കോർപറേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കൗൺസിൽ യോഗത്തിെൻറ അനുമതിയില്ലാതെ ആരെയും അറിയിക്കാതെ രഹസ്യമായി സിമി ജ്യോതിഷ് ടെക്നോപാർക്കിലെ തേജസ്വിനി കെട്ടിടത്തിന് നികുതിയിളവ് നൽകിയ നടപടിയിൽ ഗൂഢലക്ഷ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്തണം. ബി.ജെ.പി നേതാക്കളുടെ ആവശ്യപ്രകാരമാണ് കോടികളുടെ ഇടപാട് നടന്നത്. കോർപറേഷൻ ഭരണ സമിതി ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടു വരുകയും സത്വര നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നികുതി അപ്പീൽകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നനിലയിൽ സിമി ജ്യോതിഷ് കൈകാര്യം ചെയ്ത 186 ഫയലുകളും പിടിച്ചെടുത്ത് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ.അനിൽ അധ്യക്ഷതവഹിച്ചു. അഴിമതി നടത്തിയ സിമി ജ്യോതിഷിനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൗൺസിലർമാരായ വഞ്ചിയൂർ ബാബു, ശ്രീകുമാർ, എസ്. പുഷ്പലത, പാളയം രാജൻ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.