വലിയതുറ: ശക്തമായ കടലാക്രമണത്തില്‍ വലിയതുറ കടല്‍പ്പാലവും നാഷനല്‍ സെൻറർ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിെൻറ ഫീല്‍ഡ് റിസര്‍ച്ച് (എൻ.സി.ഇ.എസ്.എസ്) കെട്ടിടവും ഭാഗികമായി തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ ഉണ്ടായ ശക്തമായ കടലാക്രമണത്തില്‍ കടല്പ്പാലത്തിെൻറ അടിഭാഗമാണ് തകര്‍ന്നത്. തിരമാലകള്‍ ശക്തമാകുന്നതിന് അനുസരിച്ച് പാലത്തിെൻറ അടിയില്‍നിന്ന് കൂടുതൽ മണ്ണ് കടലെടുത്തുപോകുന്നത് കാരണം പാലം ഏതുനിമിഷവും പൂർണമായും തകരുന്ന അവസ്ഥയാണ്. കടലിലെ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാൻ വലിയതുറ കടല്‍പ്പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന നാഷനല്‍ സെൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിെൻറ ഫീല്‍ഡ് റിസര്‍ച്ച് കെട്ടിടവും പകുതിയോളം തകര്‍ന്നു. തുറമുഖ വകുപ്പിൽനിന്ന് വാടകക്ക് എടുത്തതാണ് ഈ കെട്ടിടം. കെട്ടിടത്തിെൻറ മുകള്‍ഭാഗത്താണ് നിരീക്ഷണത്തിനുള്ള ഡെല്റ്റിങ് കാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടത്തിെൻറ പുറകുവശം കടലെടുത്ത് കാമറകള്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ കടലിലേക്ക് വീഴുമെന്നായതോടെ ഫയര്‍ഫോഴ്സ് അധികൃതരെത്തി ഉപകരണങ്ങള്‍ അഴിച്ചുമാറ്റി. കടലാക്രമണത്തിെൻറ ആരംഭത്തില്‍ തന്നെ ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് അധികൃതര്‍ തുറമുഖ വകുപ്പിനെ അറിയിെച്ചങ്കിലും അവർ തിരിഞ്ഞുനോക്കാത്തതാണ് ഇപ്പോള്‍ കെട്ടിടം തകര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നഷ്ടമാകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ കടലാക്രമണത്തില്‍ വലിയതുറ കടല്‍പ്പാലത്തിന് സാരമായ കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ഹാര്‍ബര്‍ എൻജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തില്‍ 70 ലക്ഷം രൂപ മുടക്കിയുള്ള പാലം നവീകരണത്തിെൻറ അവസാനഘട്ടം നടന്നുവരുന്നതിനിടെയാണ് അടിഭാഗം കടലെടുത്തത്. നേരേത്ത നവീകരണം നടത്തി പാലത്തിെൻറ അടിഭാഗത്തെ തൂണുകള്‍ ബലപ്പെടുത്തിയത് കാരണമാണ് ഇപ്പോള്‍ പാലം നിലനിൽക്കുന്നത് തന്നെ. പാലത്തിെൻറ ഇരുകരകളില്‍നിന്ന് കടല്‍ കൂടുതൽ മെണ്ണടുക്കുന്നത് കാരണം പാലത്തില്‍നിന്ന് 100 മീറ്ററോളം ദൂരത്തില്‍ കയര്‍കെട്ടി പൊലീസ് നാട്ടുകാരെ തടഞ്ഞുവെങ്കിലും പൊലീസിെൻറ കണ്ണ് വെട്ടിച്ച് പാലം തകര്‍ന്നത് നേരിട്ടുകാണാൻ പലരും പോകുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കും. സ്ഥലം എം.എല്‍.എ വി.എസ്. ശിവകുമാര്‍, മുട്ടത്തറ വില്ലേജ് ഓഫിസര്‍, ശംഖുംമുഖം പൊലീസ് അസി. കമീഷണര്‍ അജിത്കുമാര്‍ എന്നിവര്‍ സ്ഥലെത്തത്തി. 1947ല്‍ ചരക്കുകപ്പല്‍ ഇടിച്ച് അന്നത്തെ ഇരുമ്പുപാലം തകര്‍ന്നതിന് പകരമായി 1956 ഒക്ടോബറില്‍ ഒരു കോടി 10 ലക്ഷം െചലവില്‍ 703 അടി നീളത്തിലും 24 അടി വീതിയിലും പുതിയ പാലം നിലവില്‍ വന്നത്. ഇതിന് ശേഷം 61 കൊല്ലത്തിനിടെ ആദ്യമായാണ് നവീകരണം നടന്നത്. നവീകരണം പൂര്‍ത്തിയായി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനിടെയാണ് പാലം തന്നെ കടല്‍ എടുക്കുമോയെന്ന അവസ്ഥയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.