വിളപ്പിൽ: തെരുവിൽ അലഞ്ഞ വയോധികയും വിധവയായ മകളെയും സത്യാന്വേഷണ ഏറ്റെടുത്തു. കുടപ്പനക്കുന്ന് ദയ നഗർ കാവുവിള ലക്ഷ്മി നിവാസിൽ സുശീല (70), മകൾ മഞ്ജു (43) എന്നിവരെയാണ് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തത്. പേയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സത്യാന്വേഷണയുടെ നെടിയവിളയിലെ വയോജന കേന്ദ്രത്തിൽ ഇനി ഈ മാതാവിനും മകൾക്കും ആരെയും ഭയക്കാതെ അന്തിയുറങ്ങാം. മേയ് 10നാണ് സുശീലയെയും മകളെയും ഇവർക്ക് ആകെയുണ്ടായിരുന്ന മൂന്നു സെൻറും വീടും കൈക്കലാക്കിയശേഷം ബന്ധു തെരുവിലേക്ക് ഇറക്കിവിട്ടത്. മഞ്ജുവിന് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. കൂലിപ്പണി ചെയ്താണ് സുശീല മകളെ വളർത്തിയത്. മഞ്ജുവിെൻറ ഭർത്താവ് എട്ടുവർഷം മുമ്പ് മരിച്ചതോടെ ഇവർ ഒറ്റപ്പെടുകയായിരുന്നു. ഓരോ പ്രദേശത്തെയും ആദ്യം അടയ്ക്കുന്ന കടയുടെ തിണ്ണയിലായിരുന്ന അന്തിയുറക്കം. രണ്ടുദിവസമായി പേയാട് ജങ്ഷനിലെ കടത്തിണ്ണയിൽ കഴിയുന്ന ഇരുവരോടും പ്രദേശത്തെ സാമൂഹിക പ്രവർത്തകർ കാര്യംതിരക്കി. ചൊവ്വാഴ്ച വിളപ്പിൽശാല പൊലീസിൽ വിവരം നൽകിയശേഷം സത്യാന്വേഷണ ഭാരവാഹികളായ മോഹനൻ, മുരളീധരൻ, ജനാർദനൻ, ചന്ദ്രൻ, ശൈലേഷ് എന്നിവരെത്തി ഇരുവരെയും ഏറ്റെടുത്തു. ആരോരുമില്ലാത്ത ഇരുപതോളം അമ്മമാർക്കൊപ്പം ഇനി ഇവർക്കും സത്യാന്വേഷണയിൽ കഴിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.