കാട്ടാക്കട: നാട്ടിലെ കുട്ടികളെല്ലാം പുതുവസ്ത്രങ്ങളുമണിഞ്ഞ് സ്കൂളുകളിലേക്ക് പോയപ്പോള്‍ പൂവച്ചൽ യു.പി സ്കൂളിലെ വിദ്യാർഥികളായ രണ്ടു വിദ്യാർഥികള്‍ പിതാവിനരികെ കണ്ണീരുതൂകി പരിചരണങ്ങളുമായി കഴിയുന്നു. പൂവച്ചൽ പേഴുംമൂട് ലക്ഷംവീട് കോളനിയില്‍ വാടകപ്പുരയില്‍ കഴിയുന്ന അഷ്റഫ്-സബീന ദമ്പതികളുടെ മക്കളായ 12കാരന് അഫ്സലും സഹോദരി എട്ടുവയസ്സുകാരി അർഷാനയുമാണ് പിതാവിനരികിൽ സ്നേഹപരിചരണങ്ങളുമായി നിൽക്കുന്നത്. കേരളമൊട്ടുക്ക് പ്രവേശനോത്സവം ആഘോഷമായേപ്പാൾ ഷീറ്റുമേഞ്ഞ വാടകപ്പുരയിൽ മക്കളുടെ ഭാവിയിൽ വേവലാതിയോടെയിരിക്കുകയാണ് അവരുടെ മാതാപിതാക്കൾ. അഞ്ചുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖം വന്നതോടെയാണ് ഈ കുടുംബത്തിെൻറ താളംതെറ്റിയത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ജോലിയായിരുന്നു അഷ്റഫിന്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശസ്ത്രക്രിയ ഉൾെപ്പടെ നടെന്നങ്കിലും രക്തം പമ്പ് ചെയ്യുന്നതിന് തകാരാറുണ്ട്. ജോലിക്കുപോകാൻ ശാരീരികാവസ്ഥ തടസ്സമായതോടെ കുടുംബം പ്രാരാബ്ധത്തിലായി. നിത്യവൃത്തിക്കുപോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് അയൽവാസികളും അടുത്ത പരിചയക്കാരും ആണ് ചെറിയ ആശ്വാസം നൽകുന്നത്. ഈ നിവൃത്തികേടിനിടയിലും മക്കളുടെ വിദ്യാഭ്യാസം ഇതേവരെ എത്തിച്ചു. തുടര്‍ പഠനത്തിന് ആഗ്രഹമുണ്ടെങ്കിലും കഴിയുന്നില്ല. സുമനസ്സുകൾ നൽകുന്ന സഹായങ്ങളിൽനിന്ന് മിച്ചംപിടിച്ചാണ് കഴിഞ്ഞവർഷം വരെ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. എന്നാൽ, സ്കൂളിൽ കഴിഞ്ഞവർഷത്തെ വാഹന ഫീസ് കുടിശ്ശിക ആയതും പുതുവർഷത്തിൽ കുട്ടികൾക്ക് പുസ്തകങ്ങളോ ബാഗോ മറ്റു പഠനോപകരണങ്ങളോ വസ്ത്രമോ ഒന്നും വാങ്ങാൻ കഴിയാത്തതിനെയും തുടര്‍ന്നാണ് ഈ കുട്ടികള്‍ സ്കൂളില്‍ പോകാത്തത്. ഇതിനിടെ രോഗാവസ്ഥയിൽ കഴിയുന്ന അഷ്റഫിന് രക്തം പമ്പ് ചെയ്യുന്നതിനായി യന്ത്ര സഹായം വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി മൂന്നര ലക്ഷം രൂപ വേണം. സർക്കാർ കാരുണ്യ പദ്ധതിയിൽനിന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും ഒന്നര ലക്ഷത്തിലധികം രൂപയുടെ െചലവുകൾ ഉണ്ട്. എഴുേന്നൽക്കാനായെങ്കില് മക്കളെ പഠിപ്പിക്കാന്‍ പണം കണ്ടെത്തുന്നതിനുവേണ്ടി ഏതു ജോലിക്കും പോകാന്‍ തയാറാണെന്ന് അഷ്റഫ് പറയുന്നു. എസ്.എസ്. സബീന. അക്കൗണ്ട് നമ്പർ 67271550162 , IFSC SBIN0070302, പൂവച്ചൽ ശാഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.