തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ എത്തിയ മണക്കാട് ടി.ടി.ഐ പ്രൈമറി സ്കൂളിൽ മാരിവില്ലിന് ദൃശ്യഭംഗിയില്‍ പ്രവേശനോത്സവം. ഉത്സവമേളത്തിലും മികവ് കാട്ടി. ആദ്യമായി അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകളെ വിവിധ നിറങ്ങളില്‍ തയാറാക്കിയ തൊപ്പികളും അണിയിച്ചു. തുണിസഞ്ചിയും കല്ല് സ്ലേറ്റും കല്ല് പെന്‍സിലും സമ്മാനമായി നൽകി. ഒന്നാം ക്ലാസില്‍ 240 പേര്‍ക്കാണ് അവസരം. ആറുവരെയുള്ള സ്റ്റാൻഡേര്‍ഡുകളിലായി ആയിരത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. പ്രവേശനോത്സവ ഉദ്ഘാടനം തേദ്ദശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഷാജഹാന് നിർവഹിച്ചു. കൗണ്‍സിലര്‍ ആര്. മിനി, പി.ടി.എ പ്രസിഡൻറ് അബര്ഷ, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ് ചെയര്മാന് കരമന ഹരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.