പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനി ദൂരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുനലൂർ സി.ഐ ബിനു വർഗീസിെൻറ നേതൃത്വത്തിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കഴുത്തില്‍ കയറോ അതിന് സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-ബീന ദമ്പതികളുടെ മകൾ റിൻസി ബിജുവിനെയാണ് (16) കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയുടെ തറയില്‍ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് സംഘം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഞായറാഴ്ച വൈകീട്ട് അലിമുക്ക് സെൻറ് മേരീസ് പള്ളിയില്‍ സംസ്കാരം നടന്നു. കഴിഞ്ഞദിവസം തന്നെ റിന്‍സിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. മകളുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതായും മുറിക്കുള്ളിൽ ആരോ പ്രവേശിച്ചിട്ടുണ്ടെന്നും മാതാവ് ബീന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയുടെയും വിരലടയാള വിദഗ്ധരുടെയും റിപ്പോര്‍ട്ടും ഉടന്‍ പൊലീസിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.