ശ്രീനാരായണ ട്രോഫി ജലോത്സവം; ബോണസ് തുക പ്രഖ്യാപിച്ചു

കരുനാഗപ്പള്ളി: പള്ളിക്കലാറിൽ സെപ്റ്റംബര്‍ ആറിന് നടക്കുന്ന 78-ാമത് ശ്രീനാരായണ ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം നേടുന്ന ചുണ്ടന്‍വള്ളത്തിന് 1,50,000 ഉം രണ്ടാംസ്ഥാനത്തിന് 1,40,000 ഉം മൂന്നാംസ്ഥാനത്തിന് 1,30,000 ഉം ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാംസ്ഥാനത്തിന് 1,20,000 ഉം രണ്ടാംസ്ഥാനത്തിന് 1,10,000 മൂന്നാംസ്ഥാനത്തിന് ഒരു ലക്ഷവും ബോണസ് തുകയായി ലഭിക്കും. ശ്രീനാരായണ ട്രോഫി നേടുന്ന ചുണ്ടന്‍ വള്ളത്തിന് 75,000, രണ്ടാംസ്ഥാനത്തിന് 50,000, മൂന്നാംസ്ഥാനത്തിന് 25,000 എന്നിങ്ങനെ ലഭിക്കും. തെക്കനോടി വിഭാഗങ്ങളിലെ വള്ളങ്ങളുടെ ബോണസ് തുക 35,000 ഉം ഈ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വള്ളത്തിന് 10,000 ഉം രണ്ടാംസ്ഥാനത്തിന് 5000 ഉം നല്‍കും. തെക്കനോടി വിഭാഗത്തില്‍ ലൂസേഴ്‌സ് ഫൈനലില്‍ എത്തുന്ന വള്ളത്തിന് ട്രോഫിയും ലഭിക്കും. വള്ളംകളിക്ക് മുന്നോടിയായി എത്തുന്ന അലങ്കരിച്ച ഫ്ലോട്ടുകള്‍ക്ക് കാഷ് അവാര്‍ഡും ലഭിക്കുമെന്ന് ജലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. യോഗത്തില്‍ വിവിധ കമ്മിറ്റിയിലെ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ ബോട്ട്ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ 9961903802 എന്ന നമ്പറില്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.