ഹൈസ്​കൂളിൽ 52ഉം ഹയർസെക്കൻഡറിയിൽ 60ഉം ശതമാനം പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: ഹൈസ്കൂളിലെ 52ഉം ഹയർസെക്കൻഡറിയിലെ 60ഉം ശതമാനം വിദ്യാർഥികൾ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി ജേണൽ ഓഫ് അഡിക്ഷൻ പഠന റിപ്പോർട്ട്. ജില്ലയിലെ ഗ്രാമീണമേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട പത്തു സർക്കാർ വിദ്യാലയങ്ങളിലെ 1,114 കുട്ടികളാണ് സർവേയിൽ പങ്കെടുത്തത്. വിദ്യാലയപരിസരങ്ങളിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന ഇപ്പോഴും നടക്കുന്നുണ്ടെന്ന് സർവേയിൽ വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ തിരുവനന്തപുരം റീജ്യനൽ കാൻസർ സ​െൻറർ ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ പറഞ്ഞു. ഇത്തരം ഉൽപന്നങ്ങളുടെ വിൽപനക്ക് ലൈസൻസിങ് നിയന്ത്രണങ്ങൾ കർശനമാക്കണം. ഒപ്പം കേന്ദ്ര പുകയില നിയന്ത്രണനിയമം, കോട്പ 2003 കാര്യക്ഷമമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.