കാ​െപക്​സ്​ ഒാഫിസും ഫാക്​ടറികളും ഇനി കാമറക്കണ്ണിൽ

കൊല്ലം: കാെപക്സ് ഹെഡ് ഒാഫിസും ഫാക്ടറികളിലും സി.സി ടി.വി കാമറ സംവിധാനം ഏർപ്പെടുത്തുന്നു. സ്ഥാപനത്തി​െൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നത്. ഹെഡ് ഒാഫിസിൽ കമ്പനികളുമായി വിഡിയോ കോൺഫറൻസിങ്ങിനുള്ള സംവിധാനവുമൊരുക്കും. ചെങ്ങമനാട്, ഇരവിപുരം, ചാത്തന്നൂർ, പെരിനാട്, കല്ലുംതാഴം, പെരുമ്പുഴ, ചന്ദനത്തോപ്പ്, ഏരുവ, നാവായിക്കുളം, മുണ്ടക്കൽ എന്നിവിടങ്ങളിലെ ഫാക്ടറികളിലാണ് സി.സി ടി.സി നിരീഷണം ഏർപ്പെടുത്തുക. ഇതിനായുള്ള ടെൻഡർ നടപടി ആഗസ്റ്റിൽ പൂർത്തിയാക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള സി.സി ടി.വി കാമറകൾക്കൊപ്പം ഹൈ സെൻസിറ്റിവ് ഒാഡിയോ എക്സ്റ്റേണൽ മൈക്രോേഫാണുകളും സജ്ജമാക്കും. ഹെഡ്ഒാഫിസിലും ഫാക്ടറികളിലും കാമറകൾ സ്ഥാപിക്കുന്നതോടെ കമ്പനിയുടെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്താനും പോരായ്മകൾ കണ്ടെത്താനും സാധിക്കുമെന്നാണ് മാനേജ്മ​െൻറ് വിലയിരുത്തൽ. വനിത തൊഴിലാളികൾ കൂടുതൽ പണിയെടുക്കുന്ന മേഖലയായതിനാൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇത് പ്രയോജനപ്പെടും. ഫാക്ടികളിലെ മോഷണം, പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റം എന്നിവ തടയാനും സംവിധാനം ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതടക്കമുള്ള വിവിധ വികസന പദ്ധതികൾ കാെപക്സ് മാനേജ്മ​െൻറി​െൻറ പരിഗണനയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.