സ്​പീച്ച്​ തെറപ്പിസ്​റ്റ്​, സൈക്കോളജിസ്​റ്റ്​: അഭിമുഖം ആഗസ്​റ്റ്​ 10ന്

തിരുവനന്തപുരം: ജില്ല പഞ്ചായത്തി​െൻറ സ്നേഹധാര പദ്ധതിയിലേക്ക് സ്പീച്ച് തെറപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസം 500 രൂപ (മാസം പരമാവധി 15,000 രൂപ) നിരക്കിൽ താൽക്കാലികമായി നിയമനം നടത്തും. യോഗ്യത: സ്പീച്ച് തെറാപ്പിസ്റ്റ്-ഗവ. അംഗീകൃത എം.എസ്.എൽ.പി/ബി.എസ്.എൽ.പി/ഡി.ടി.വൈ.എച്ച്.ഐ, പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്കോളജിസ്റ്റ് -ഗവ. അംഗീകൃത എം.എസ്സി സൈക്കോളജി/എം.എ സൈക്കോളജി /ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ആഗസ്റ്റ് പത്ത് രാവിലെ 10ന് ഗവ. ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ ജില്ല മെഡിക്കൽ ഓഫിസർ (ഭാരതീയ ചികിത്സ വകുപ്പ്) മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി നേരിട്ട് ഹാജരാകണം. ഫോൺ: 0471 2320988.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.