കർക്കടക കഞ്ഞിക്കൂട്ട് വിതരണം

മലയിൻകീഴ്: പഞ്ചായത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. കർക്കടക്കഞ്ഞിയുടെ പ്രയോജനത്തെപ്പറ്റി ആയുഷ് ആയുർവേദ ഡോ. സ്മിത എസ്. ശിവൻ ക്ലാസ് എടുത്തു. ജില്ല പ്രോഗ്രാം ഓഫിസർ ഡോ. സ്വപ്നകുമാരി, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ശ്രീകാന്ത്, വിജയകുമാർ, മെഡിക്കൽ ഓഫിസർ ഡോ. രജനി എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 17വരെ മലയിൻകീഴ് ഗവ. ആയുർവേദ ആശുപത്രി, ആയുഷ് ആയുർവേദ പി.എച്ച്.സി എന്നിവ വഴി സൗജന്യമായി ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.