ബാലരാമപുരം: സംഘർഷത്തിനിടെ പ്രദേശത്ത് . മുന്നറിയിപ്പില്ലാതെ പൊലീസ് ബസുകൾ വഴിതിരിച്ചുവിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. പലർക്കും കിലോമീറ്ററുകളോളം നടക്കേണ്ടിവന്നു. കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ് ബാലരാമപുരം: ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപാർട്ടിയിലെയും 300ലേറെ പ്രവർത്തകർക്കുമെതിരെ കേസെടുത്തു. പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമണം നടത്തിയതിനുമെതിരെയാണ് കേസ്. പൊലീസ് നിരവധിതവണ ആക്രമംകൂടാതെ പിരിഞ്ഞ് പോകാണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. സംഭവത്തെ തുടർന്ന് നെയ്യാറ്റിൻകര സി.ഐ അരുൺ 144 പ്രഖ്യാപിക്കുന്നതിനായി കലക്ടർക്ക് റിപ്പോർട്ട് നൽകിട്ടുണ്ട്. സംഭവസ്ഥലം റൂറൽ എസ്.പി അശോക്കുമാർ സംന്ദർശിച്ചു. നെയ്യാറ്റിൻകര സബ്ഡിവിഷനിലെ പൊലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.