വിധിക്ക്​ വിട്ടു​െകാടുക്കാതെ ജീവിക്കുകയാണ്​ അജികുമാർ

കാട്ടാക്കട-: വിധി തളർത്തിയെങ്കിലും പതറാതെ തൊഴിെലടുത്തു ജീവിക്കുകയാണ് ഇൗ യുവാവ്. പൂവച്ചൽ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയിൽ എസ്.വി. അജികുമാറാണ് വിധി തളർത്തിയെങ്കിലും ചോരാത്ത ആത്മവീര്യത്തില്‍ ജോലി ചെയ്ത് പണം കണ്ടെത്തുന്നത്. അവശതയും വൈകല്യവും മറന്ന് പ്രമേഹ രോഗിയായ ഭാര്യ രമ്യയുടെയും കിടപ്പുരോഗിയായ മാതാവി​െൻറയും ഏക ആശ്രയമാണ് അജികുമാർ. 21ാം വയസ്സിൽ മരത്തിൽനിന്ന് വീണ് നടുവിന് ക്ഷതമേറ്റ അജികുമാറിനെ ഏറെ ചികിത്സിച്ചിട്ടും പൂർണമായി ഭേദമായില്ല. സോപ്പ്, കുട, ലോഷൻ, ബാഗ്, പേപ്പർ ബാഗ്, വേസ്റ്റ് പേപ്പറിൽനിന്ന് കൗതുക വസ്തുക്കൾ, തുണിയിൽ പൂക്കൾ, ചന്ദനത്തിരി, മെഴുകുതിരി തുടങ്ങിയവ നിർമിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്താണ് പണം കണ്ടെത്തുന്നത്. വർഷങ്ങളായി പൂവച്ചൽ ജങ്ഷനിലെ കടവരാന്തയിൽ ഇരുന്ന് പൊട്ടിയ ചെരിപ്പും ബാഗും തയ്ച്ച് ചെറിയ വരുമാനം ഉണ്ടാക്കുന്നുണ്ട്. പുതിയ ഒരു ഇരുചക്രവാഹനം വാങ്ങണം. ഭൂമി വാങ്ങി അതിൽ ഒരു വീട് വെക്കണം. അജികുമാറി​െൻറ കഷ്ടപ്പാടുകൾ കേട്ടറിഞ്ഞ പൂവച്ചല്‍ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥിനികൾ സ്കൂളിലെ നാഷനൽ സർവിസ് സ്കീമിലെയും മറ്റ് ക്ലബുകളിലെയും അംഗങ്ങളുടെ നേതൃത്വത്തിൽ അജികുമാറിനെകണ്ടു. . അജികുമാറി​െൻറ ചെറിയ ആഗ്രഹങ്ങൾക്കും സന്തോഷത്തിനും വേണ്ടി സുമനസ്സുകളെ തേടി നടക്കുകയാണ് പൂവച്ചൽ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.