സൊസൈറ്റിമുക്ക്-^മുട്ടറ റോഡ് തകർന്നു; പ്രതിഷേധം ശക്തം

സൊസൈറ്റിമുക്ക്--മുട്ടറ റോഡ് തകർന്നു; പ്രതിഷേധം ശക്തം വെളിയം: സൊസൈറ്റിമുക്ക്--മുട്ടറ റോഡ് തകർന്നത് പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. രണ്ട്കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായും സഞ്ചാരേയാഗ്യമല്ല. റോഡിൽ വെള്ളക്കെട്ടായതും യാത്ര ദുഷ്കരമാക്കുന്നു. മുട്ടറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർഥികൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. സ്വകാര്യബസുകൾ ഇതുവഴിയുള്ള സർവിസ് നിർത്താനുള്ള നീക്കത്തിലുമാണ്. മുട്ടറ മരുതിമലയിലേക്ക് പോകാനുള്ള റോഡ് കൂടിയാണിത്. ദിവസവും മരുതിമലയിൽ നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപെടുന്നത് പതിവാണ്. പ്രദേശവാസികൾ വെളിയം പഞ്ചായത്തിന് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. മുട്ടറയിലേക്ക് ടാക്സി വാഹനങ്ങൾ കടന്നുവരാത്തതിനാൽ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.