ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന: 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 48 മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 74 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പൊതു മാര്‍ക്കറ്റുകള്‍, പച്ചക്കറി, കോഴി വില്‍പനകേന്ദ്രങ്ങള്‍, വഴിയോര കച്ചവടകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ പരിശോധനയിൽ ചാല, പേരൂര്‍ക്കട, പേട്ട മാര്‍ക്കറ്റുകള്‍, വഴിയോരക്കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് യഥാസമയം മുദ്രചെയ്യാത്ത ത്രാസുകള്‍ പിടിച്ചെടുത്തു. ഭക്ഷ്യ -സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമ​െൻറ നിര്‍ദേശപ്രകാരം ഉത്തര, മധ്യ, ദക്ഷിണ മേഖല ഡെപ്യൂട്ടി കമീഷണര്‍മാരായ രാമപ്രസാദ ഷെട്ടി, റാംമോഹന്‍, ലഡ്‌സന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലതല അസി. കണ്‍ട്രോളര്‍മാരും താലൂക്കുതല സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തിയത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീന ഗോപാല്‍ അറിയിച്ചു. ഐ.ടി.ഐ സീറ്റൊഴ‍ിവ് ആര്യനാട്: ഐ.ടി.ഐയിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 26, 27, 28 തീയതികളിൽ ‍നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0472-2854466.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.