ബി.ഡി.ജെ.എസിന് മുന്നില്‍ വാതിൽ കൊട്ടിയടച്ചിട്ടില്ല ^ഹസൻ

ബി.ഡി.ജെ.എസിന് മുന്നില്‍ വാതിൽ കൊട്ടിയടച്ചിട്ടില്ല -ഹസൻ തിരുവനന്തപുരം: ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സമീപിച്ചാല്‍ ബി.ഡി.ജെ.എസുമായി ബന്ധമുണ്ടാക്കുന്ന കാര്യം ആലോചിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം ഹസന്‍. വർഗീയശക്തികൾക്കെതിരെ ഒന്നിച്ചുനിൽക്കുകയെന്ന നയത്തി​െൻറ ഭാഗമായാണ് സീതാറാം െയച്ചൂരി രാജ്യസഭയിലേക്ക് മത്സരിച്ചാൽ പിന്തുണക്കാൻ പാർട്ടി തീരുമാനിച്ചത്. അത് തെരഞ്ഞെടുപ്പ് കൂട്ടുകെട്ടല്ല. ജനാധിപത്യ- മതേതരചേരി കെട്ടിപ്പടുക്കുകയാണ് കോണ്‍ഗ്രസി​െൻറ ലക്ഷ്യം. അതുകൊണ്ടുതന്നെ ബി.ഡി.ജെ.എസിന് മുന്നില്‍ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.