അഞ്ചലിലെ രാഷ്​ട്രീയ സംഘർഷം പൊലീസി​െൻറ വീഴ്ച മൂലമെന്ന് ആരോപണം

അഞ്ചൽ: അഞ്ചലിലും പരിസരത്തും ഇരുവിഭാഗം രാഷ്ട്രീയപാർട്ടി പ്രവർത്തകർ തമ്മിെല സംഘർഷം പൊലീസി​െൻറ വീഴ്ച മൂലമാണെന്ന് ആരോപണം. മാസങ്ങൾക്ക് മുമ്പ് സി.പി.എം ജനറൽ സെക്രട്ടറിക്ക് നേരേ ഡൽഹിയിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ അഞ്ചൽ ടൗണിൽ പ്രകടനം നടത്തുന്നതിനിടയിൽ ബി.ജെ.പിയുടെ കൊടിമരങ്ങളും ബോർഡുകളും തകർത്തിരുന്നു. ഇതിനെതിരെ സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മി​െൻറയും സി.പി.ഐയുടെയും കൊടിമരങ്ങൾ തകർത്തു. ഏതാനും ദിവസം മുമ്പ് അഞ്ചൽ വക്കംമുക്കിൽ സി.പി.എം പ്രവർത്തകർ ദലിത് ബാലനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദിക്കുകയുമുണ്ടായി. ഇതിനെതിരെ പൊലീസിൽ പരാതിപ്പെെട്ടങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ബി.ജെ.പി പ്രവർത്തകർ അഞ്ചൽ പൊലീസിനെതിരെ പുനലൂർ എ.എസ്.പിക്ക് പരാതി നൽകി. ഒരാഴ്ച മുമ്പ് ഡി.വൈ.എഫ്.ഐ വക്കംമുക്ക് യൂനിറ്റ് സെക്രട്ടറി അനന്തുവിനെ (19) ബി.ജെ.പി പ്രവർത്തകർ കൈയേറ്റം ചെയ്തു. ഗുരുതര പരിക്കേറ്റ അനന്തു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിന് ബി.ജെ.പി പ്രവർത്തകർക്കെതിരേ കേസെടുത്ത പൊലീസ്, നേരത്തേ മർദനമേറ്റ ദലിത് ബാല​െൻറ സഹോദരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ വിഷയത്തിൽ പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിഷേധിച്ചു. ഇതിനെത്തുടർന്നാണ് കരുകോണിലും കുറവന്തേരിയിലും സ്ഥാപിച്ചിരുന്ന സി.പി.ഐയുടെയും സി.പി.എമ്മി​െൻറയും കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപങ്ങളും വ്യാപകമായി തകർക്കപ്പെട്ടത്. ഇതിനെതിരെ എൽ.ഡി.എഫ് കരുകോൺ ജങ്ഷനിൽ പ്രതിഷേധ യോഗം സംഘടിച്ചിരുന്നു. പൊലീസ് കരുകോണിലും കുറവന്തേരിയിലും സ്ഥാപിച്ചിരുന്ന എല്ലാ കൊടിമരങ്ങളും മണ്ണുമാന്തിയുപയോഗിച്ച് നീക്കം ചെയ്തെങ്കിലും നാട്ടിൽ സംഘർഷ ഭീതി നിലനിൽക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.