അസഹിഷ്ണുതയുടെ ലോകത്ത് ഐക്യത്തിെൻറ പ്രതീകമാണ് ഹജ്ജ് -മൗലവി വി.പി. സുഹൈബ് തിരുവനന്തപുരം: ലോക സമാധാനത്തിെൻറയും ഐക്യത്തിെൻറയും പ്രതീകമാണ് ഹജ്ജ് കർമമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം സിറ്റി ഏരിയ പാളയം ഇസ്‌ലാമിക് സെൻററിൽ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഹജ്ജ് കാലത്ത് നമ്മൾ ഫലസ്തീനിലെ മസ്ജിദുൽ അഖ്സയുടെ വിമോചനത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും വിശ്വാസികൾക്ക് അവിടെ നമസ്‌കരിക്കാൻ അവസരം നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം സിറ്റി ഏരിയ പ്രസിഡൻറ് അബ്‌ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വൈ.എം. ഇബ്രാഹിം മൗലവി, അഡ്വ. കെ.ടി. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.