കാവനാട്: കടലിൽനിന്ന് അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനായി ആവിഷ്കരിച്ച ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്ത് എല്ലാ മഝ്യബന്ധന തുറമുഖങ്ങളിലും നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കൊല്ലം ജില്ല ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും ഫിഷറീസ് വകുപ്പും ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുക്കാട് ഹോളി ഫാമിലി ചർച്ച് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലത്ത് ആഗസ്റ്റ് ഒന്നിന് പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി ശക്തികുളങ്ങര ഹാർബറിന് സമീപം സ്ഥലം ലഭ്യമാക്കാൻ ഹാർബർ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് തുടക്കംകുറിക്കുന്ന ആഗസ്റ്റ് ഒന്നിനുതന്നെ സംസ്കരണ യൂനിറ്റിെൻറ നിർമാണവും ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ല ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. പ്രസിഡൻറ് ചാർളി ജോസഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ജനറ്റ്, ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോ. പ്രസിഡൻറ് പീറ്റർ മത്യാസ്, ശുചിത്വമിഷൻ സംസ്ഥാന േപ്രാഗ്രാം ഓഫിസർ ജോൺസൺ േപ്രംകുമാർ, ജില്ല കോഓഡിനേറ്റർ ജി. സുധാകരൻ, ഫാ. ടി.ജെ. ആൻറണി, മാർഷൽ ഫ്രാങ്ക്, നെയ്ത്തിൽ വിൻസെൻറ്, ജോർജ് ഡി.കാട്ടിൽ, എഫ്. ആൻറണി, യേശുദാസ്, പ്രദീപ് മാർട്ടിൻ, ബാബു ഫ്രാങ്ക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.