യാത്രയയപ്പും സ്വീകരണവും

തിരുവനന്തപുരം: 40 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറും സംസ്ഥാന മഹിള കമ്മിറ്റി അംഗവുമായ ബി.എസ്. ഗിരിജകുമാരിക്ക് യാത്രയയപ്പ് നൽകി. യൂനിയൻ അഖിലേന്ത്യ മഹിള കമ്മിറ്റി ജോയൻറ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട വി. ഭാഗ്യലക്ഷ്മിക്ക് സ്വീകരണവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി എസ്. പുഷ്പലത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. മോഹനൻ, അഖിലേന്ത്യ അസി. ജനറൽ സെക്രട്ടറി എസ്. പ്രതാപ്കുമാർ, എ.എസ്. ആശ, ഇ.കെ. രാജലക്ഷ്മി, ബീന ജോൺ, കെ.എസ്. ഗീത, കെ. രേഖ, പ്രസന്ന വിജയൻ, സുഗന്ധി,എസ്. ധന്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.