സെൻകുമാറിെൻറ വിവാദ അഭിമുഖം: പത്രാധിപരുടെയും പരാതിക്കാര‍െൻറയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറി​െൻറ വിവാദ അഭിമുഖം തയാറാക്കിയ കേസിൽ 'സമകാലിക മലയാളം' വാരിക പത്രാധിപരുടെയും പരാതിക്കാര‍​െൻറയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പത്രാധിപർ സജി ജയിംസ്, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ മൊഴിയാണ് വ്യാഴാഴ്ച ഉച്ചക്ക് പൊലീസ് ട്രെയിനിങ് കോളജിലെ സൈബർ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. പി.കെ. ഫിറോസി​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് ടി.പി. സെൻകുമാറിനെതിരെ ഐ.പി.സി 153 (a) (1) (a) വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. സെൻകുമാർ നടത്തിയത് മതസ്പർധ വളർത്തുന്ന തരത്തിലുള്ള പരാമർശങ്ങളായിരുെന്നന്ന് തെളിയിക്കുന്നതിന് വാരികയുടെ കോപ്പികളും ഇതുമായി ബന്ധപ്പെട്ട് നവമാധ്യങ്ങളിൽ നടന്ന ചർച്ചകളും അഭിമുഖത്തിന് ശേഷം കൊച്ചിയിൽ മാധ്യമങ്ങളോടുള്ള അദ്ദേഹത്തി​െൻറ വിശദീകരണവും ഫിറോസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്നായിരുന്നു സജി ജയിംസിനെ ചോദ്യംചെയ്തത്. മതസ്പർധ വളർത്തുന്ന ഒന്നും അഭിമുഖത്തിലുണ്ടായിരുന്നില്ലെന്നും ലേഖകനോട് നേരിട്ട് പറയാത്ത ഒന്നും വാരികയിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അദ്ദേഹം മൊഴിനൽകി. സെൻകുമാറിനെ മുൻകൂട്ടി അറിയിച്ചതിന് ശേഷമാണ് വീട്ടിൽപോയത്. സംഭാഷണം റെക്കോഡ് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അഭിമുഖത്തി​െൻറ പൂർണമായ സീഡിയും സജി ജയിംസ് ഹാജരാക്കി. അഭിമുഖം തയാറാക്കിയ ലേഖകൻ റംഷാദി‍​െൻറ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിൽ സെൻകുമാറി‍​െൻറ മൊഴിയെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.