ഇൗ സൈക്കിൾ യാത്ര, സ്​ത്രീ സംരക്ഷണത്തിന്​

കൊട്ടിയം: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി രാജ്യത്തുടനീളം സൈക്കിൾ യാത്ര നടത്തുകയാണ് ഹരിയാന സ്വദേശിയായ യുവാവ്. സച്ചിൻ കുമാർ എന്ന 25 കാരനാണ് കന്യാകുമാരി മുതൽ കശ്മീർ വരെ സൈക്കിൾ സഞ്ചാരം നടത്തുന്നത്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, സേവ് എന്നാണ് യാത്രക്ക് പേരിട്ടിരിക്കുന്നത്. ദിവസവും 150 കിലോമീറ്റർ വീതം 3705 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി ഒരുമാസം കൊണ്ട് കശ്മീരിൽ എത്തുകയാണ് ലക്ഷ്യം. ബുധനാഴ്ച ഇദ്ദേഹത്തി​െൻറ യാത്ര കൊട്ടിയത്തെത്തി. ഹരിയാനയിലെ ദനോദയിലുള്ള ചന്ദ്രശേഖർ ആസാദ് സീനിയർ സെക്കൻഡറി സ്കൂളി​െൻറ സഹകരണത്തോടെയാണ് യാത്ര. സൈക്കിളിൽ ഘടിപ്പിച്ച ജി.പി.എസ് സംവിധാനത്തിലൂടെയാണ് സഞ്ചരിച്ച ദൂരം തിട്ടപ്പെടുത്തുന്നത്. രാജ്യത്ത് പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമണങ്ങളാണ് ഇങ്ങനെയൊരു യാത്ര നടത്താൻ പ്രേരിപ്പിച്ചതെന്ന് സച്ചിൻ കുമാർ പറയുന്നു. തിങ്കളാഴ്ചയാണ് കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.