നന്തന്‍കോട്ട്​ കൂട്ടക്കൊല നടന്ന വീട്ടില്‍ കവര്‍ച്ച

തിരുവനന്തപുരം: നന്തന്‍കോട്ട് നാലുപേര്‍ കൊല്ലപ്പെട്ട വീട്ടില്‍ കവര്‍ച്ച. നന്തന്‍കോട് ബെയില്‍സ് കോമ്പൗണ്ടില്‍ വീട്ടുനമ്പര്‍ 117ല്‍ റിട്ട. പ്രഫ. രാജതങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ഇവരുടെ ബന്ധു ലളിത എന്നിവര്‍ കൊല്ലപ്പെട്ട വീട്ടിലാണ് കവര്‍ച്ച നടന്നത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത രാജതങ്കം-ജീന്‍പത്മ ദമ്പതികളുടെ മകന്‍ കാഡല്‍ ജീന്‍സന്‍ രാജ പിടിയിലായതോടെ പൊലീസ് വീട് സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസ് അന്വേഷണത്തി​െൻറ ഭാഗമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ വീടി​െൻറ താക്കോല്‍ സമീപം താമസിക്കുന്ന പത്മയുടെ സഹോദരന്‍ ജോസ് സുന്ദരത്തിന് പൊലീസ് കൈമാറിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. കൂട്ടക്കൊല നടന്നതിനു ശേഷം വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. പൂട്ടിയിട്ട വീട്ടില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസ് നിഗമനം. സമീപത്ത് താമസിക്കുന്ന ജോസ് സുന്ദരം ബുധനാഴ്ച ഉച്ചയോടെയാണ് വീടി​െൻറ മുന്‍വാതില്‍ തകര്‍ന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടിനുള്ളിലെ അലമാരയുടെ വാതില്‍ തകര്‍ത്തതായി കണ്ടെത്തി. അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ വാരി വലിച്ച് പുറത്തിട്ടനിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന പെട്ടിയും തുറന്നുകിടന്നു. അതേസമയം തെളിവെടുപ്പിനു ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നതിനാല്‍ വീട്ടില്‍നിന്നും പണമോ മറ്റു വിലയേറിയ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.