കെ.ആർ. ഗീതയെ ഒരാഴ്​ചക്കകം ഹെഡ്​മിസ്​ട്രസായി തിരിച്ചെടുക്കണമെന്ന്​ ഹൈകോടതി

കൊല്ലം: മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള ചെയർമാനായിരിക്കെ വാളകം ആർ.വി.വി.വി.എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് സ്ഥാനത്തുനിന്ന്് സസ്പെൻഡ് ചെയ്ത കെ.ആർ. ഗീതയെ ഒരാഴ്ചക്കകം സർവിസിൽ തിരിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്. 2013ലാണ് ഗീതയെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും നടപ്പാക്കാൻ മാനേജ്മ​െൻറ് തയാറായിരുന്നില്ല. ഇതിനിടെ സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് ബാലകൃഷ്ണപിള്ള മാറുകയുംചെയ്തു. തിരിച്ചെടുക്കുന്നതിനെതിരെ മാേനജ്മ​െൻറ് ഹൈകോടതിയെ സമീപിെച്ചങ്കിലും ഒരാഴ്ചക്കകം നിയമനം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.