ഫീസ് നിശ്ചയിച്ചതില്‍ സാധാരണക്കാരെ വഞ്ചിച്ചു ^ചെന്നിത്തല

ഫീസ് നിശ്ചയിച്ചതില്‍ സാധാരണക്കാരെ വഞ്ചിച്ചു -ചെന്നിത്തല തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ചതില്‍ സര്‍ക്കാര്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും വഞ്ചിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആദ്യം തീരുമാനിച്ച ഉയർന്ന ഫീസിൽനിന്ന് നക്കാപ്പിച്ച കുറവ് വരുത്താൻ മാത്രമാണ് സര്‍ക്കാര്‍ തയാറായത്. അതേസമയം, ഡ​െൻറലിന് ഫീസ് കൂട്ടുകയും ചെയ്തു. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സ്വാശ്രയ ഓര്‍ഡിനന്‍സ് രണ്ട് മിനിറ്റ്കൊണ്ട് പാകംചെയ്ത നൂഡില്‍സ് ആണെന്ന ഹൈകോടതി വിമര്‍ശനം സര്‍ക്കാറിനുള്ള തിരിച്ചടിയാണ്.പാവപ്പെട്ടവര്‍ക്ക് ഈ ഫീസ് വര്‍ധന താങ്ങാന്‍ കഴിയാത്തതായതിനാൽ അവര്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. വേതന വര്‍ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരം എത്രയും പെട്ടെന്ന് ഒത്തു തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.