കൊല്ലം: എം. നൗഷാദ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 5.2 കോടിയുടെ 15 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു. കൊല്ലം കോർപറേഷനിലെ അയത്തിൽ ഡിവിഷനിൽ എ.ആർ.എം ഓഡിറ്റോറിയം പുതുവയൽ ഓട ബലപ്പെടുത്തി സ്ലാബിടാനും ഭരണിക്കാവ് ഡിവിഷനിലെ മാടൻനട മുതൽ എ.കെ.ജി ജങ്ഷൻ വരെയുള്ള ഓട ബലപ്പെടുത്തി സ്ലാബിടാനും 75 ലക്ഷം രൂപ വീതം അനുവദിച്ചു. അമ്മൻ നട സുബ്രഹ്മണ്യൻ കോവിൽ പാട്ടത്തിൽകാവ് മാടൻനട റോഡ് പുനർനിർമിക്കാൻ 50 ലക്ഷം, ഇരവിപുരം ഡിവിഷനിലെ കരിവയൽ കനാൽ സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കാൻ 30 ലക്ഷം, മുണ്ടയ്ക്കൽ തില്ലേരിയിൽ നാല് കേന്ദ്രങ്ങളിൽ ഓട നിർമിക്കാൻ 35.70 ലക്ഷം എന്നിങ്ങനെയും പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. മറ്റ് പദ്ധതികളും അനുവദിച്ച തുകയും ചുവടെ: പട്ടത്താനം ഡിവിഷനിൽ അക്കരതെക്കേമുക്ക് മുതൽ പോളയത്തോട് വരെ ഓട പുനർനിർമിക്കാൻ 25 ലക്ഷം കയ്യാലക്കൽ ഡിവിഷനിൽ പെേട്രാൾ പമ്പ് മുതൽ ചകിരിക്കടവരെയുള്ള റോഡ് പുനർനിർമിക്കാൻ 25 ലക്ഷം പുന്തലത്താഴം ഡിവിഷനിൽ മദാമ്മത്തോപ്പ് റെസിഡൻഷ്യൽ ഏരിയയിലേക്കുള്ള റോഡിെൻറയും അനുബന്ധ ഫുട്പാത്തുകളുടെയും നിർമാണത്തിന് 26.40 ലക്ഷം കിളികൊല്ലൂർ രായാരുമുക്ക്രാമാനുജാ വിലാസം റോഡ് നിർമാണത്തിന് 25 ലക്ഷം ടി.കെ.എം കോളജ്പുന്നേത്തു-അയത്തിൽ റോഡ് നിർമാണത്തിന് 25 ലക്ഷം പോളയത്തോട് വയലിൽ തോപ്പിൽ റോഡും ഓടയും നിർമിക്കാൻ രണ്ടാംഘട്ടമായി 20 ലക്ഷം തെക്കേവിള ഡിവിഷനിൽ പാങ്ങോട്ട് താഴത്ത് വയൽ റോഡ് നിർമാണത്തിന് 25 ലക്ഷം തെക്കേവിള ഡിവിഷനിൽ കളരി ക്ഷേത്രം പഴഞ്ഞിയിൽ റോഡ് നിർമാണത്തിന് 25 ലക്ഷം മുണ്ടയ്ക്കൽ തുമ്പറയിൽ ഓട നിർമാണത്തിന് 20 ലക്ഷം ഉമയനല്ലൂർ അലയൻസ് യൂത്ത് സെൻറർ പട്ടരുമുക്ക് റോഡ് നിർമാണത്തിന് 20 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.