ചവറ: ദേശീയപാതയിൽ ചവറ പന്മന ഇടപ്പള്ളിക്കോട്ടയിൽ ലോറിയും അംബാസഡർ കാറും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ ഗുരുതരപരിക്കോടെ ആശുപത്രിയിലാണ്. കാർ യാത്രികരായ കോട്ടയം ചങ്ങനാശ്ശേരി കറുകച്ചാൽ നെടുങ്ങാട് പള്ളി ശാന്തിപുരത്ത് നൂറോമാക്കൽ വീട്ടിൽ അരവിന്ദാക്ഷൻ (70), സഹോദരിയുടെ മകൻ കറ്റുവെട്ടിയിൽ വീട്ടിൽ അനിൽ (44), അനിലിെൻറ മാതാവ് സരള (65) എന്നിവരാണ് മരിച്ചത്. അരവിന്ദാക്ഷെൻറ ഭാര്യ ലളിത (65), സഹോദരി വത്സമ്മ (60), അനിലിെൻറ ഭാര്യ രജനി (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ട് 3.45ഓടെ പെരുമ്പാവൂരിൽനിന്ന് സിമൻറ് കട്ട കയറ്റിവന്ന ലോറിയും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അരവിന്ദാക്ഷെൻറ മാതാവിെൻറ ചിതാഭസ്മം വർക്കലയിൽ നിമഞ്ചനം ചെയ്തശേഷം കോട്ടയത്തേക്ക് പോകുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഡ്രൈവർ സീറ്റിൽ കുടുങ്ങിയ അനിലിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോയ്സ് സ്റ്റേഷൻ ഓഫിസർ ഗോപകുമാർ, ചവറ എസ്.ഐ സുകേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽപെട്ടവരെ ഫയർഫോഴ്സിെൻറയും പൊലീസിെൻറയും ആംബുലൻസുകളിലും മറ്റ് രണ്ട് സ്വകാര്യ വാഹനങ്ങളിലുമായാണ് കരുനാഗപ്പള്ളിയിലെ വിവിധ ആശുപത്രികളിലെത്തിച്ചത്. ഇതിൽ അനിൽകുമാർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അരവിന്ദാക്ഷനും സരളയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. അനിൽകുമാറിെൻറ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും അരവിന്ദാക്ഷൻ, സരള എന്നിവരുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറികളിലും സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.