കെ. ബാലകൃഷ്ണൻ കാലഘട്ടത്തിെൻറ ദീപസ്തംഭം -മന്ത്രി തിരുവനന്തപുരം: കെ. ബാലകൃഷ്ണൻ കാലഘട്ടത്തിെൻറ ദീപസ്തംഭമായിരുെന്നന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ബാലകൃഷ്ണൻ സ്മാരകസമിതി സംഘടിപ്പിച്ച 33ാം ചമരവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് പുതിയ ദിശാബോധം നൽകാൻ കെ. ബാലകൃഷ്ണന് കഴിഞ്ഞു. വർഗരാഷ്ട്രീയത്തിൽ അടിയുറച്ചുനിന്ന പിതാവ് സി. കേശവെൻറ നിലപാടുകളെപോലും അദ്ദേഹം എതിർത്തു. ജീവിതം സമൂഹത്തിനുവേണ്ടി സമർപ്പിക്കുകയായിരുന്നു ബാലകൃഷ്ണൻ. അതിനാലാണ് 33 വർഷങ്ങൾക്കുശേഷവും അദ്ദേഹം അനുസ്മരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പി അഖിലേന്ത്യ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ അധ്യക്ഷത വഹിച്ചു. കെ.ജി. സുരേഷ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.