കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പുലിയൂർ വഞ്ചി വടക്ക് രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 119-ാം നമ്പർ അംഗൻവാടിയിൽ കുട്ടികൾ എത്തുന്നത് ചളിക്കുഴി താണ്ടി. അംഗൻവാടി കെട്ടിടം വെടിപ്പും വൃത്തിയുമായി ജീവനക്കാർ സൂക്ഷിച്ചിട്ടുണ്ടെങ്കിലും പരിസരം മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. കുട്ടികളെ എത്തിക്കാനുള്ള പൊതുവഴി ചളിയും വെള്ളവും നിറഞ്ഞ് പുല്ല് കയറിക്കിടക്കുന്നു. മഴ കടുത്താൽ വെള്ളക്കെട്ടാവുകയാണ്. പഞ്ചായത്ത് ഈ വഴി മണ്ണും ഗ്രാവലുമിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡാക്കിയാൽ ചളിക്ക് പരിഹാരമാകും. അംഗൻവാടിയുടെ പരിസരവും സെപ്റ്റിടാങ്കിന് സമീപവും മാലിന്യം നിറഞ്ഞ അവസ്ഥയാണ്. ഇവിടെ കൊതുക് വർധിക്കാനും കാരണമാകുന്നു. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിയും പകർച്ചവ്യാധിയും പെരുകുമ്പോഴും പഞ്ചായത്തിെൻറ മുൻകരുതൽ പ്രവർത്തനങ്ങൾ ഇപ്പോഴും പിന്നോട്ടാണ്. ഡെങ്കിപ്പനിയും പകർച്ചപ്പനിയും പിടിപെട്ട് ഇവിടങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് ഡെകെയർ ഡയറക്ടറായ യുവതിയും പിതാവും മകളും ഉൾെപ്പടെ നാലുപേർ തൊടിയൂർ പഞ്ചായത്ത് പരിധിയിൽ മരിച്ചു. ഫ്ലക്സ് ബോർഡുകളിലെ വാചകങ്ങൾ അല്ലാതെ പഞ്ചായത്തും ആരോഗ്യവകുപ്പും പ്രതിരോധ പ്രവർത്തനത്തിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.