വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയിൽ ഗുരുതരമായ അപാകത -െഎ.എൻ.പി.എ തിരുവനന്തപുരം: സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതിയിൽ ഗുരുതരമായ അപാകതകളുണ്ടെന്നും അവ പരിഹരിക്കാതെ നടപ്പാക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നും ഇന്ത്യൻ നഴ്സസ് പേരൻറ്സ് അസോസിയേഷൻ (െഎ.എൻ.പി.എ) സംസ്ഥാന ഉപദേശക സമിതി അംഗം എസ്. രാജീവൻ അഭിപ്രായപ്പെട്ടു. െഎ.എൻ.പി.എയും വിദ്യാഭ്യാസ വായ്പാ ജപ്തി വിരുദ്ധസമിതിയും സംയുക്തമായി തിരുവനന്തപുരത്ത് ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപാകതകൾ പരിഹരിക്കണമെന്നും വിദ്യാഭ്യാസ വായ്പാക്കെണിയിൽനിന്ന് സമൂഹത്തെ രക്ഷിക്കാൻ സമഗ്രവും ശാശ്വതവുമായ നടപടികളെടുക്കണമെന്നും പഠനം കഴിഞ്ഞവർക്ക് സ്ഥിരംതൊഴിലും മതിയായ വരുമാനവും ഉറപ്പുവരുത്തണമെന്നും കൺവെൻഷൻ ആവശ്യെപ്പട്ടു. െഎ.എൻ.പി.എ ജില്ല പ്രസിഡൻറ് ജി.ആർ. സുഭാഷ് അധ്യക്ഷതവഹിച്ചു. എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്), ജില്ല സെക്രട്ടറി ആർ. കുമാർ, െഎ.എൻ.പി.എ സംസ്ഥാന സെക്രട്ടറി എസ്. മിനി, ജില്ല സെക്രട്ടറി ഡി. ഹരികൃഷ്ണൻ, വടകര വാസുദേവൻ നായർ, ലോറൻസ്, എ. ഷൈജു, വെട്ടൂർ ശിവരാജൻ, നടരാജൻ, സദാനന്ദൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.