കൺസ്യൂമർ ഫെഡിന് വൻ ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു -മന്ത്രി കടകംപള്ളി പത്തനാപുരം: യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കഷ്ടത്തിലായ കൺസ്യൂമർ ഫെഡിന് വൻ ലാഭം ഉണ്ടാക്കാൻ കഴിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പട്ടാഴി വടക്കേക്കര സർവിസ് സഹകരണ ബാങ്കിെൻറ മെതുകുമ്മേൽ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകണ പ്രസ്ഥാനം സമാനതകളില്ലാത്തതരത്തിൽ വളർന്ന് പന്തലിച്ചു. കൊച്ചി മെട്രോ, കൊച്ചി എയർപോർട്ട്, റോസ്ലി പാലം എന്നിവക്ക് സഹകരണമേഖലയെ ആശ്രയിക്കേണ്ടിവന്നു. സഹകരണമേഖലയിൽ ജനം വിശ്വാസം അർപ്പിച്ചതിനാലാണ് തകർക്കാൻ ചിലർ ശ്രമിച്ചപ്പോഴും അതിന് ഒരുപോറലും ഏൽക്കാഞ്ഞതെന്നും മന്ത്രി പറഞ്ഞു. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ.ബി. സജീവ് സ്വാഗതം പറഞ്ഞു. സെക്രട്ടറി എസ്. ഷീലാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം കെ.എൻ. ബാലഗോപാലും സ്വർണപണയ വായ്പ വിതരണം കേരള സ്റ്റേറ്റ് കോപറേറ്റിവ് എംപ്ലോയീസ് വെൽെഫയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാലും, സ്ട്രോങ് റൂം ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും, ആദ്യനിക്ഷേപം സ്വീകരിക്കൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ടീച്ചറും നിർവഹിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ബി. അജയകുമാർ, സി.പി.എം ഏരിയ സെക്രട്ടറി എൻ. ജഗദീശൻ, എസ്. സജീഷ്, ആർ. ആനന്ദരാജൻ, അഡ്വ. എസ്. വേണുഗോപാൽ, എൻ. സുധാകരൻ, ദിനേശ് ലാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.