ഇരവിപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇരവിപുരം വാളത്തുംഗൽ കെ.ജി.എം ഗ്രന്ഥശാലയിൽ നടന്നു. ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ. റഷീദ്കുട്ടി അധ്യക്ഷതവഹിച്ചു. പി. പുഷ്പാംഗദൻ സംഘടനാരേഖ അവതരിപ്പിച്ചു. ജി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എൺപത് വയസ്സ് കഴിഞ്ഞ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. വി. സലിംബാബു സ്വാഗതവും പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പച്ചക്കറിവിത്ത് വിതരണം ചെയ്തു കാവനാട്: സ്കൂൾ കുട്ടികൾ മുഖേന വീട്ടുവളപ്പിൽ പച്ചക്കറികൃഷി പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി ശക്തികുളങ്ങര കൃഷിഭവെൻറ അഭിമുഖ്യത്തിൽ പച്ചക്കറിവിത്ത് വിതരണം നടത്തി. വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എ. ബാബു രാജേന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ചു. കൺസിലർ ടിൻറുബാലൻ, ശക്തികുളങ്ങര കൃഷി ഓഫിസർ സജീവൻ, ഹെസ്മിസ്ട്രസ് എൽ. മിനി, സ്റ്റാഫ് സെക്രട്ടറി വിജയൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. രാജേശ്വരിയമ്മ സ്വാഗതവും കൃഷി സീനിയർ അസി. അജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.