ചെറുകിട വ്യവസായത്തിന് പലിശരഹിത വായ്പ നൽകും- ^ആർ. ബാലകൃഷ്ണപിള്ള

ചെറുകിട വ്യവസായത്തിന് പലിശരഹിത വായ്പ നൽകും- -ആർ. ബാലകൃഷ്ണപിള്ള പുനലൂർ: ചെറുകിട വ്യവസായ സംരംഭകർക്ക് മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ പലിശരഹിത വായ്പ നൽകുമെന്ന് ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു. താലൂക്ക് എൻ.എസ്.എസ് കരയോഗ, വനിതസമാജം, സ്വയംസഹായ സംഘം ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണമില്ലാത്തതിനാൽ ഒരു കുട്ടിയുടെയും പഠനംമുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ലക്ഷ്യമെന്നും പിള്ള പറഞ്ഞു. രാജമ്മമോഹൻ, കെ. മോഹൻദാസ്, എം.ബി. ഗോപിനാഥപിള്ള, യൂനിയൻ സെക്രട്ടറി ജി. അനിൽകുമാർ, വിജയകുമാരി, ആർ. സുരേന്ദ്രൻനായർ, ആർ. കുട്ടൻപിള്ള, ഷിബുകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.