സിനിമ മേഖലയിൽ നടന്നത്​ ഒരിക്കലും നടക്കാൻ പാടില്ലാത്തത്​ കാര്യങ്ങൾ ^ശ്രീനിവാസൻ

സിനിമ മേഖലയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തത് കാര്യങ്ങൾ -ശ്രീനിവാസൻ കൊച്ചി: സിനിമ മേഖലയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളെന്ന് ശ്രീനിവാസൻ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ അഭിപ്രായം പറയുന്നത് ശരിയല്ല. സിനിമയിൽ സ്ത്രീകൾക്ക് ഗോഡ്ഫാദർമാരില്ലാത്ത കാലം വരണമെന്ന പ്രസ്താവനയുടെ ഉദ്ദേശ്യം ഇതുവരെയും മനസ്സിലായിട്ടില്ല. ഇന്നസ​െൻറ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആശാസ്യമല്ലായിരുന്നെന്നാണ് വിവിധ കോണുകളിൽ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സമൂഹത്തി​െൻറ വിവിധയിടങ്ങളിൽ ആശാസ്യമല്ലാത്ത പലകാര്യങ്ങളും സംഭവിക്കുന്നതുപോലെയാണ് സിനിമയിൽ സംഭവിച്ചത്. എന്നാൽ, ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. പണേത്താടുള്ള അഭിനിവേശമാണ് സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്. മക്കളെ മികവുറ്റവരാക്കുന്നതിൽ അമ്മമാർക്ക് നിർണായ പങ്കാണുള്ളത്. സിനിമയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്ത്രീകളും പുരുഷന്മാരും ചൂഷണത്തിന് ഇരയാവാറുണ്ടെന്നും എന്നാൽ, സിനിമ രംഗത്തുനിന്നും അത്തരം വസ്തുനിഷ്ഠമായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'അയാൾ ശശി' എന്ന സിനിമയുെട പ്രചാരണാർഥം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.