പത്തനാപുരം: കൊല്ലം--പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലുംകടവ് പാലത്തിലെ ടാറിങ് ഇളകി അപകടം പതിവാകുന്നു. നടപ്പാതയില്ലാത്ത പാലത്തില്‍ വെള്ളംകെട്ടിക്കിടക്കുന്നത് കാല്‍നടയാത്രികരെയും വലക്കുന്നു. അമിതഭാരം കയറ്റിയ വലിയ വാഹനങ്ങളും ക്വാറികളില്‍നിന്നും ലോഡുമായെത്തുന്ന ടോറസുകളുമാണ് അടുത്തിടെ റീ ടാറിങ് നടത്തിയ പാലത്തില്‍ വേഗത്തില്‍ കുഴികളുണ്ടാകുന്നതിന് കാരണം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതും തകര്‍ച്ചക്ക് കാരണമാകുന്നുണ്ട്. സമീപത്ത് സമാന്തരമായുള്ള പഴയപാലവും തകര്‍ച്ചയിലാണ്. മൺതിട്ടകൾ ഇടിഞ്ഞിറങ്ങുകയും തൂണുകൾക്ക് തകരുകയും ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പാണ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വാണിജ്യം സുഗമമാക്കുന്നതിനും വേണ്ടി കല്ലുംകടവ് തോടിന് കുറുകെ പാലം നിർമിച്ചത്. പുനലൂർ, അടൂർ, പത്തനംതിട്ട പാതകൾ നവീകരിച്ചതോടെ വാഹനഗതാഗതവും വർധിച്ചു. കെ.പി. റോഡിൽ സമാന്തരപാലവും നിർമിച്ചു. തോടിെൻറ വശത്തെ സംരക്ഷണഭിത്തിക്കും വിള്ളലുകൾ സംഭവിച്ച് നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. പ്രതിഷേധം ശക്തമാകുമ്പോൾ പഞ്ചായത്ത് പാലത്തിലെ കാടുകൾ നീക്കംചെയ്യുക മാത്രമാണ് ചെയ്യാറുള്ളത്. കഴിഞ്ഞ മഴയിൽ വശങ്ങളിലെ ചെറിയപാലത്തിലെ മൺതിട്ട പൂർണമായും ഇടിഞ്ഞിറങ്ങിയതോടെ പാലം കൂടുതൽ അപകടത്തിലാണ്. തൂണുകളുടെ ചുവടെയുള്ള മണ്ണ് പൂര്‍ണമായും ഇളകിയതിനാല്‍ പാലത്തിന് ബലക്ഷയമുള്ളതായും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.