* കേസുകളുടെ എണ്ണത്തില്‍ കൊല്ലം മുന്നിലെന്ന് അധികൃതര്‍ കിളികൊല്ലൂര്‍: കിളികൊല്ലൂരും പരിസരത്തെ സ്കൂളുകളുകളും കഞ്ചാവിെൻറ 'ലഹരിയില്‍' പുകയുന്നു. റെയില്‍േവ സ്റ്റേഷനുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളാണ് കഞ്ചാവ് വില്‍പന കേന്ദ്രങ്ങൾ. ചന്ദനത്തോപ്പ്, കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍, കരിക്കോട്, മൂന്നാംകുറ്റി, ചന്ദനത്തോപ്പ് മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും പുലര്‍ച്ചെയും വൈകീട്ടും ചെറുപൊതികളുടെ ചില്ലറ കച്ചവടം പൊടിപൊടിക്കുന്നതായും വ്യാപക പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. പരിശോധനകള്‍ മുറുകിയതോടെ പിന്‍വാങ്ങിയിരുന്ന സംഘം, ആവശ്യക്കാരേറിയതിനാല്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. കഞ്ചാവ് കടത്തിന് സ്ത്രീകളെയും തൊഴിലാളികളെയുമാണ് പുതുതായി കച്ചവട സംഘത്തിലെ കണ്ണികളായി സജീവമാക്കിയിരിക്കുന്നത്. ചെറുപൊതികളാക്കിയ കഞ്ചാവിന് 100 മുതല്‍ 250 രൂപ വരെയാണ് വില. കടുത്ത നിയന്ത്രണവും പരിശോധനയും വന്നതോടെ ജില്ലയില്‍ പലയിടത്തും കഞ്ചാവ് കുറയുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നവര്‍ കൂടിവരികയാണെന്ന് എക്സൈസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ ആറുമാസത്തിനിടെ അമ്പതിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. കേസുകളുടെ എണ്ണത്തില്‍ ജില്ല ഒന്നാംസ്ഥാനത്താണ്. പിടികൂടിയവരില്‍ ഏറെയും യുവാക്കളും പിടിച്ചതില്‍ ഏറെയും വീര്യം കൂടുതലുള്ള ഐറ്റങ്ങളുമാണെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടിച്ചാല്‍ ജാമ്യം ലഭിക്കുമെന്ന അറിവാണ് കച്ചവടക്കാരുടെ എണ്ണം വര്‍ധിക്കാനുള്ള കാരണമെന്ന് എക്സൈസ് അധികൃതര്‍ തുറന്ന് സമ്മതിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.