കഴക്കൂട്ടം: പുതുതലമുറക്ക് കൃഷിയറിവ് പകർന്നുനൽകാൻ കർഷകമുത്തച്ഛനായ ഇളയത് ഇനി ഇല്ല. ചെമ്പകമംഗലം അലപ്പുറം കുന്നുവിളയിൽ വീട്ടിൽ ഇളയത് (103) നിര്യാതനായി. എട്ടരപതിറ്റാണ്ടായി കാർഷികമേഖലയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇളയതിെൻറ മക്കളും കർഷകരാണ്. ഭൂമി പാട്ടത്തിനെടുത്തും മറ്റുള്ളവരുടെ ഭൂമിയിലുമാണ് കൃഷിചെയ്തിരുന്നത്. സമീപകാലത്തുണ്ടായ കേൾവിക്കുറവല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മക്കൾ: ബേബി, കമല, സഹദേവൻ, പ്രശാന്ത, വിജയമ്മ, പുരുഷോത്തൻ, പ്രദീപ്. മരുമക്കൾ: ബാലകൃഷ്ണൻ, ഗോവിന്ദൻ, പുഷ്പവല്ലി, ബാബു, മധു, സുധ, ശോഭ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.