കൊല്ലം: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടർഡ് അക്കൗണ്ടൻസ് ഒാഫ് ഇന്ത്യ കൊല്ലം ബ്രാഞ്ചിെൻറ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിെല 9.30ന് പള്ളിത്തോട്ടത്തെ ബ്രാഞ്ച് ഒാഫിസിൽ പതാക ഉയർത്തുന്നതോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് തേവള്ളി എൻ.എസ്.എസ് മലയാളി സഭ യു.പി സ്കൂളിലെ കുട്ടികൾക്ക് കുടയും ഷൂസും നൽകുന്ന പദ്ധതി കലക്ടർ ടി. മിത്ര ഉദ്ഘാടനം ചെയ്യും. കൊല്ലം െഎ.എം.എ രക്തബാങ്കിൽ രക്തദാന ക്യാമ്പും നടത്തും. പള്ളിത്തോട്ടത്തെ ശുചീകരണ പരിപാടി കൗൺസിലർ വിനിത വിൻസെൻറ് ഉദ്ഘാടനം ചെയ്യും. ജി.എസ്.ടി ഹെൽപ് െഡസ്ക് ഉദ്ഘാടനം ജില്ല ഇൻഫർമേഷൻ ഒാഫിസർ അജോയ് ചന്ദ്രൻ നിർവഹിക്കും. തുടർന്ന് പ്രധാനമന്ത്രി നടത്തുന്ന ജി.എസ്.ടിയുടെയും സി.എ സിലബസ് പരിഷ്കരണത്തിെൻറയും പ്രസംഗം പ്രദർശിപ്പിക്കും. വാർത്തസമ്മേളനത്തിൽ സി.എ ജേക്കബ് എബ്രഹാം, ജോയിമോൻ, മുരളീകൃഷ്ണൻ, സഖറിയ സാമുവൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.