ഗോകുലം എഫ്.സി-കേസരി ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഗോകുലം എഫ്.സി-കേസരി ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് തുടക്കം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ മാധ്യമം, ജയ്ഹിന്ദ്, കേരള കൗമുദി, ജനം ടി.വി, മലയാള മനോരമ, ദേശാഭിമാനി ടീമുകള്‍ വിജയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ക്വാര്‍ട്ടര്‍ ഫൈനലും ചൊവ്വാഴ്ച സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല പ്രസിഡന്‍റ് സി. റഹീം, സെക്രട്ടറി ബി.എസ്. പ്രസന്നന്‍, ട്രഷറര്‍ ശ്രീകുമാര്‍, വൈസ് പ്രസിഡന്‍റ് പ്രവീണ്‍, ജോയന്‍റ് സെക്രട്ടറി ജോയി നായര്‍, സംസ്ഥാന ഭാരവാഹികളായ എ.വി. മുസാഫര്‍, രാജ്മോഹന്‍, സുകുമാരന്‍, സുരേഷ് വെള്ളിമംഗലം എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.