തിരുവനന്തപുരം: കോര്‍പറേഷനിലെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പുകല്‍പിക്കുന്നതിനുള്ള അദാലത് തിങ്കളാഴ്ച രാവിലെ 10 മുതല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. മന്ത്രി കെ.ടി. ജലീല്‍, മേയര്‍ വി.കെ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്. ജില്ലയിലെ കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന എം.എല്‍.എമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ടൗണ്‍ പ്ളാനിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സതീഷ്കുമാര്‍ എന്നിവരും ചീഫ് ടൗണ്‍ പ്ളാനര്‍, റീജനല്‍ ടൗണ്‍ പ്ളാനര്‍, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള പ്രാദേശിക നിരീക്ഷണസമിതി കണ്‍വീനര്‍ തുടങ്ങി ഉദ്യോഗസ്ഥരും പങ്കെടുക്കും. അദാലത്തിലേക്ക് 270ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. കോര്‍പറേഷന്‍ പ്രധാന ഓഫിസിന് പുറമേ സോണല്‍ ഓഫിസുകളിലും പരാതികള്‍ സ്വീകരിക്കാന്‍ അവസരം ഒരുക്കിയിരുന്നു. അപേക്ഷകളിലുള്ള ന്യൂനതകള്‍ സംബന്ധിച്ചും ഫയല്‍ വൈകാനുള്ള കാരണവും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് തയാറാക്കിയ ഫയല്‍ സഹിതം ഉദ്യോഗസ്ഥര്‍ എത്തണം. പരാതികള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കോ തൊട്ടടുത്ത ബന്ധുക്കള്‍ക്കോ പങ്കെടുക്കാം. അദാലത്തിനത്തെുന്ന പൊതുജനങ്ങള്‍ക്ക് ഇരിപ്പിടവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25വരെ പരാതികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ലഭിച്ച അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അദാലത്തിന്‍െറ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ഞായറാഴ്ച ടൗണ്‍ പ്ളാനിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. സതീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നു. രാവിലെ പത്തിന് ആരംഭിക്കുന്ന അദാലത് വൈകീട്ട് അഞ്ചോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.