തിരുവനന്തപുരം: വള്ളക്കടവിനടുത്തുള്ള ദേവിനഗര്‍, വയ്യാമൂല, ബോട്ടുപുര ഭാഗങ്ങളില്‍ അക്രമങ്ങളും ഗുണ്ടവിളയാട്ടവും വര്‍ധിച്ചുവരുന്നതായി വള്ളക്കടവ്-വയ്യാമൂല ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ പലപ്പോഴും അക്രമമുണ്ടാവുകയും വാഹനം തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എന്‍. വിക്രമന്‍ നായരും ചെയര്‍മാന്‍ എ. സൈഫുദ്ദീനും പ്രസ്താവിച്ചു. ഈമാസം 22ന് രാത്രി ദേവിനഗറില്‍ റിട്ട. താലൂക്ക് സര്‍വേയര്‍ ഗോപാലകൃഷ്ണന്‍ നായരെ വീടുകയറി ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. രോഗിയായ ഭാര്യയെയും മകളെയും മര്‍ദിച്ചു. കേസില്‍ മൊഴിനല്‍കിയ ദേവിനഗര്‍ റെസി. അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സുധര്‍മയെ ആക്രമിച്ചു. രണ്ട് കേസിലും അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. ഗുണ്ട സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ അടിയന്തര നടപടി വേണമെന്ന് ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.