പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത്: അവിശ്വാസ പ്രമേയ തെരഞ്ഞെടുപ്പ് നാലിന് നടക്കും

പാറശ്ശാല: ബ്ളോക്ക് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ തെരഞ്ഞെടുപ്പ് ഫെബ്രുവരി നാലിന് 11ന് നടക്കും. 14 അംഗങ്ങളുള്ള ബ്ളോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് ഭരണം. സി.പി.എം -അഞ്ച്, സി.പി.ഐ-രണ്ട്, കോണ്‍ഗ്രസ്- ആറ്, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. സി.പി.ഐയിലെ രണ്ട് അംഗങ്ങള്‍, സ്വതന്ത്ര അംഗം, കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ തുടങ്ങിയ ഒമ്പതു പേര്‍ ചേര്‍ന്നാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എല്‍.ഡി.എഫിന്‍െറ പ്രധാന ഘടകകക്ഷിയായ സി.പി.ഐ അംഗങ്ങളുടെ നിലപാട് സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും ജില്ല നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നുവരുകയാണ്. ജില്ലയിലെ ഒരു ഡസനോളം തദ്ദേശ സ്ഥാപനങ്ങളില്‍ ഭാരവാഹി പദവികളില്‍ വീതംവെപ്പ് നടത്തിയിരിക്കുന്നതിനാല്‍ പാറശ്ശാലയിലെ സി.പി.ഐ നിലപാട് കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് സി.പി.എം മുന്നറിയിപ്പ് നല്‍കിയതായും സൂചനകളുണ്ട്. നിലവിലെ പ്രസിഡന്‍റിനെ മാറ്റണമെന്ന് സി.പി.ഐ അംഗങ്ങള്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ അവിശ്വാസം വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്‍െറ കണക്കുകൂട്ടല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.