തിരുവനന്തപുരം: ഗ്രാമീണമേഖലകളില്‍ ജലക്ഷാമം രൂക്ഷമായതിനാല്‍ കുടിവെള്ളവിതരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് എം.എല്‍.എമാരായ ബി. സത്യന്‍, സി.കെ. ഹരീന്ദ്രന്‍, ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു എന്നിവര്‍ ജില്ലവികസനസമിതിയില്‍ ആവശ്യപ്പെട്ടു. കുടിവെള്ള വിതരണ നടപടികള്‍ ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കണം. കിയോസ്കുകള്‍ സ്ഥാപിച്ച് വെള്ളം വിതരണം ചെയ്യുന്നത് വ്യാപക പരാതിക്ക് ഇടനല്‍കുമെന്നും ടാങ്കറുകളില്‍ എത്തിക്കുന്നതിന് സാധ്യതകള്‍ ആരായണമെന്നും നിര്‍ദേശിച്ചു. നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഒന്നുമുതല്‍ നിലവിലെ കിയോസ്കുകള്‍ വഴി വിതരണം നടത്തുമെന്നും കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു. ഏകീകൃത തുക നിര്‍ണയിക്കുന്ന കമ്മിറ്റിയുടെ തീരുമാനം ലഭിച്ചാലുടന്‍ 760 കിയോസ്കുകള്‍ കൂടി സ്ഥാപിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മാര്‍ച്ച് 25 നകം ജില്ലയെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുന്ന തരത്തില്‍ നടപടികള്‍ പുരോഗമിച്ചുവരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. വയറിങ് പൂര്‍ത്തിയാക്കി ലഭിച്ച അപേക്ഷകളില്‍ 91.3 ശതമാനത്തിലും ഇതിനോടകം നടപടി സ്വീകരിച്ചു. യോഗത്തില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, എ.ഡി.എം ജോണ്‍ വി. സാമുവല്‍, ജില്ല പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു, എം.എല്‍.എമാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.