പുരാതനയുടെ ‘ലെഗസി’യുമായി മനോജ് ഗ്രീന്‍വുഡ്

നെയ്യാറ്റിന്‍കര: മര്‍ഫി റേഡിയോയും ബ്രദര്‍ ഡീലക്സ് ടൈപ്റൈറ്ററും ഫുല്‍വ്യൂഫ്ളക്സ് കാമറയും ഇന്നത്തെ തലമുറയിലെ എത്രപേര്‍ കണ്ടിട്ടുണ്ടാകും. ഇന്നലെയുടെ കൈയൊപ്പ് ചാര്‍ത്തിയ ഇത്തരം നിരവധി അപൂര്‍വ വസ്തുക്കളുടെ ശേഖരം അമൂല്യസമ്പത്തായി കാത്തുസൂക്ഷിക്കുന്ന കലാസ്വാദകനാണ് മനോജ് ഗ്രീന്‍വുഡ്സ്. ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വജ്രമുദ്ര എക്സ്പോയില്‍ ‘ലെഗസി’ ശീര്‍ഷകത്തില്‍ മനോജ് ഒരുക്കിയിരിക്കുന്നത് ഈ കൗതുകക്കാഴ്ചകളില്‍ ചിലതു മാത്രം. കലാസംവിധാനവും ഉദ്യാന പരിപാലനവും ജീവിതവൃത്തിയായി സ്വീകരിച്ച ഭഗവതിനട ശ്രീരംഗത്തില്‍ മനോജിന്‍െറ വീടിന്‍െറ പരിസരങ്ങളിലും ഇത്തരത്തില്‍ പുരാവൃത്തങ്ങള്‍ രേഖപ്പെടുത്തിയ അനേകം അടയാളങ്ങള്‍ കാണാനാവും. പ്രത്യേകമായി ഒരു ഇടം തന്നെ ഇതിനായി ഒരുക്കിയിട്ടുണ്ട്. ടേബിള്‍ ലാമ്പുകള്‍, ടൈംപീസുകള്‍, ടെലിവിഷന്‍ എന്നു തുടങ്ങി ആദ്യകാല ലാപ്ടോപ് വരെ നീളുന്നതാണ് പട്ടിക. ഏതൊരു നാടിന്‍െറയും ചരിത്രവും പുരാവൃത്തവും നന്നായി അറിയാനുള്ള ആത്മാര്‍ഥമായ ആഗ്രഹത്തിന്‍െറ സാക്ഷാത്കാരം കൂടിയാണ് തന്‍െറ പക്കലുള്ള ഓരോ വസ്തുവുമെന്ന് മനോജ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.