തിരുവനന്തപുരം: വിമാനത്താവളത്തിന് പുറത്തെ സുരക്ഷസംവിധാനങ്ങളില്‍ വന്‍ പാളിച്ചകളെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. വിമാനത്താവളം സ്ഥിതിചെയ്യുന്ന ചാക്ക മുതല്‍ പൊന്നറ പാലം വരെ വരുന്ന പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സുരക്ഷസംവിധാനവും ഇല്ളെന്നാണ് ഇന്‍റലിജന്‍സ് ബ്യൂറോ കേന്ദ്രമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വന്‍ സുരക്ഷപാളിച്ചകള്‍ക്ക് വഴിതുറക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിന്‍െറ പുറത്തെ സുരക്ഷചുമതല സംസ്ഥാന പൊലീസിനാണ്. ഇവിടെ നിരീക്ഷണം ശക്തമാക്കണമെന്ന് രഹസ്യാന്വേഷണവിഭാഗം നിരവധി തവണ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സംസ്ഥാന പൊലീസ് അവഗണിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് സുരക്ഷ ശക്തമാക്കണമെന്ന് ഐ.ബി ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജനുവരി ആദ്യവാരം മുതല്‍ വിമാനത്താവളത്തിന്‍െറയും പുറത്തെയും സുരക്ഷ കര്‍ശനമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനുള്ളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി നൂറോളം കമാന്‍ഡോകളെ അധികമായി വിന്യസിച്ച് സുരക്ഷസംവിധാനങ്ങള്‍ ശക്തമാക്കി. ടെര്‍മിനലിലേക്കുള്ള സന്ദര്‍ശകപ്രവേശനം തല്‍ക്കാലം നിരോധിച്ചു. പ്രത്യേക ഭാഗങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും അധികമായി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. വിമാനത്താവളത്തിന് പുറത്തെ സുരക്ഷ ശക്തമാക്കണമന്ന് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന പൊലീസിനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസിന്‍െറ ഭാഗത്ത് നിന്ന് അവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇതിന്‍റ അടിസ്ഥാനത്തിലാണ് ഐ.ബി വീണ്ടും കേന്ദ്രത്തിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.