പഴയകുന്നുമ്മലിന്‍െറ ദാഹം പരിഹരിച്ച് വാര്‍ഡ് അംഗം

കിളിമാനൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ പഴയകുന്നുമ്മല്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ വാര്‍ഡ് മെംബര്‍ ടാങ്കറില്‍ കുടിവെള്ളം എത്തിച്ചു. ബുധനാഴ്ച രാവിലെ ആറ്റിങ്ങല്‍ ജല അതോറിറ്റിയില്‍നിന്ന് വലിയ ടാങ്കറിലത്തെിച്ച കുടിവെള്ളം വാര്‍ഡ് അംഗം യു.എസ്. സുജിത്തിന്‍െറ നേതൃത്വത്തില്‍ പ്രദേശത്ത് വിതരണം ചെയ്തു. വാര്‍ഡിലെ നെല്ലിക്കാട്, വിളയ്ക്കാട്ടുകോണം പ്രദേശങ്ങളില്‍ ഒരാഴ്ചയായി ശുദ്ധജലക്ഷാമം രൂക്ഷമാണ്. കിണറ്റില്‍ രണ്ടും മൂന്നും ദിവസമായി ഊറിവരുന്ന വെള്ളം കുടിക്കാന്‍ ശേഖരിച്ച് വെക്കുകയും മാറ്റ് ആവശ്യങ്ങള്‍ക്ക് ദൂരെസ്ഥലങ്ങളില്‍നിന്ന് തലച്ചുമടായി കൊണ്ടുവരുകയുമാണ് പ്രദേശവാസികള്‍. മേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കാന്‍ ശേഷിയുള്ള കുടിവെള്ള പദ്ധതി അനാഥമായി കിടക്കുമ്പോഴാണ് ഈ ദുരവസ്ഥ. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ജല അതോറിറ്റിയില്‍ വാര്‍ഡ് അംഗം കൈയില്‍നിന്ന് 14,000 ലിറ്റര്‍ വെള്ളത്തിന് പണം അടക്കുകയും ബുധനാഴ്ച രാവിലെ മുതല്‍ വീടുകളില്‍ വെള്ളം എത്തിക്കാന്‍ നേതൃത്വം നല്‍കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.